So you can give your best WITHOUT CHANGE
ബെംഗളൂരു ബ്രയിൻ റിസർച് സെന്ററിൽ ഗവേഷണം : അപേക്ഷ 25 വരെ
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സ്ഥാപിച്ചിട്ടുള്ള സെന്റർ ഫോർ ബ്രയിൻ റിസർച് 2023 ഫെബ്രുവരി ഒന്നിനു തുടങ്ങുന്ന ഫുൾടൈം പിച്ച്ഡി പ്രോഗ്രാമിലേക്ക് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്കരോഗങ്ങളെക്കുറിച്ച് ജനറ്റിക്, ബയോകെമിക്കൽ, കംപ്യൂട്ടേഷനൽ ജനോമിക്സ്, ന്യൂറോ- ഇമേജിങ്, ന്യൂറോ-ഫിസിയളോജിക്കൽ, ന്യൂറോ കൊഗ്നിറ്റിവ് വിഷയങ്ങളുടെ സഹായത്തോടെ ഗവേഷണം നടത്താം. 3 മുതൽ 6 വരെ വർഷമാണ് കോഴ്സ് ദൈർഘ്യം. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനാണ് ബിരുദം നൽകുന്നത്.
സയൻസ് മാസ്റ്റർ ബിരുദമോ മെഡിസിൻ / എൻജിനീയറിങ് / ടെക്നോളജി / ഫാർമസി / വെറ്ററിനറി വിഷയങ്ങളിലെ 4 വർഷത്തെയെങ്കിലും ബിരുദമോ വേണം.അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. CSIR- UGC- NET-JRF/ UGC- NET-JRF / ICMR -JRF / DBT- JRF / INSPIRE | GATE യോഗ്യതയുള്ളവർക്കു മുൻഗണന.ഓൺലൈൻ ഇന്റർവ്യൂ ജനുവരി ആദ്യം. ഇ-മെയിൽ: academic.cbr@iisc.ac.in, വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.cbr.iisc.ac.in
Send us your details to know more about your compliance needs.