So you can give your best WITHOUT CHANGE
പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ 'പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ്' (PGDCQM) പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയിലെ തിയറിയും പ്രാക്ടിക്കലും പാഠ്യക്രമത്തിലുണ്ട്. കോഫി ടേസ്റ്റർ നിയമനത്തിന്, ഈ യോഗ്യത സഹായകമാണ്.ബോട്ടണി, സുവോളജി,കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയിലൊന്നെങ്കിലും അടങ്ങിയ ബിരുദം, ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിലെ മാർക്ക്, സെപ്റ്റംബർ 30നു നടത്തുന്ന ഇന്റർവ്യൂ, നാവിന്റെ സംവേദനശേഷി പരിശോധന (sensory evaluation test) എന്നിവ ആസ്പദമാക്കിയാണ് സിലക്ഷൻ.
https://www.indiacoffee.org/എന്ന വെബ്സൈറ്റിലെ 'ലേറ്റസ്റ്റ് അപ്ഡേറ്റ്സ്' എന്ന ലിങ്കിൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയുമുണ്ട്. ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, നിർദിഷ്ട ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ നെഫ്റ്റ് ട്രാൻസ്ഫർ ചെയ്തയതിന്റെ രേഖ സഹിതം Divisional Head (Coffee Quality), Coffee Board, No.1, Dr B. R. Ambedkar 8 Veedhi, Bengaluru - 560 001, ഫോൺ: 22262868 എന്ന വിലാസത്തിലെത്തിക്കുക.കോഴ്സ് ഫീ രണ്ടര ലക്ഷം രൂപ; പട്ടിക വിഭാഗക്കാർക്ക് 1.25 ലക്ഷം. ആദ്യ ട്രെമെസ്റ്ററിൽ സൗജന്യ താമസസൗകര്യം. തുടർന്ന് സ്വന്തമായി സ്ഥലം കണ്ടെത്തണം.
ഇമെയിൽ:
hdqccoffeeboard@gmail.com.
Send us your details to know more about your compliance needs.