Let us do the

Apply for Ayurvedic Nursing/Pharmacy Programs (17-12-2022)

So you can give your best WITHOUT CHANGE

ആയുർവേദ നഴ്സിംഗ്/ഫാർമസി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനായി കണ്ണൂർ ജില്ലയിലെ എം വി ആർ പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജുകളിൽ ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31. ആയുർവേദ നഴ്സിങ്ങിനും ബിഫാ മിനും(ആയുർവേദ) 50 വീതം സീറ്റുകളുണ്ട്. ലാൽ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി യാണ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നതും പ്രവേശന നടപടികൾ ചെയ്യുന്നതും. www.lbscetnre.kerala.gov.in ലൂടെ രണ്ടു പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കണം.പ്രവേശന പരീക്ഷയില്ല. ജനറൽ വിഭാഗത്തിന് അപേക്ഷ ഫീസ് ആയി 600 രൂപയും പട്ടികജാതി /പട്ടിക വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. നാലു വർഷമാണ് കോഴ്സുകൾ. പ്രവേശനത്തിനുള്ള യോഗ്യത ഫിസിക്സ്/കെമിസ്ട്രി/ ബയോളജി എന്നീ വിഷയങ്ങളോടുകൂടി പന്ത്രണ്ടാം ക്ലാസ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട അപേക്ഷാർത്ഥികൾക്ക് 45 ശതമാനം മാർക്ക് മതി. ബിഎസ്സി നേഴ്സിംഗ് (ആയുർവേദ) പ്രോഗ്രാമിന് ട്യൂഷൻഫീസ് 53,000 (ഒരുവർഷം) രൂപയും സ്പെഷൽ ഫീസായി ആദ്യവർഷം 25,000 രൂപയും രണ്ടാം വർഷം മുതൽ 20,000 രൂപയും അടയ്ക്കണം. ഫാർമസി പ്രോഗ്രാ മിന് ട്യൂഷൻ ഫീസ് 63,600 രൂപയും സ്പെഷൽ ഫീസായി ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം മുതൽ 25,000 രൂപയും അടയ്ക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712560363

 


Send us your details to know more about your compliance needs.