So you can give your best WITHOUT CHANGE
ഐ.ഐ.എമ്മിൽ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
റോഹ്തക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. അഞ്ചുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എം.ബി.എ. ബിരുദം ലഭിക്കും. കോഴ്‌സിന്റെ മൂന്നാം വർഷം ആകെ ഗ്രേഡ് പോയിൻ്റ് 5 എങ്കിലും ലഭിച്ചവരെയാണ് മാസ്റ്റേഴ്‌സ് ബിരുദത്തിലേക്ക് പ്രവേശിപ്പിക്കുക. 4 മുതൽ 5 വരെ ഗ്രേഡ് പോയിൻ്റുള്ളവർക്ക് ബി.ബി.എ. ലഭിക്കും. യോഗ്യത: 60 ശതമാനം മാർക്കോടെ പത്ത്/ പ്ലസ്‌ടു (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്). ഈ വർഷം പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും ഓൺലൈൻ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾക്ക്: https://www.iimrohtak.ac.in/
Send us your details to know more about your compliance needs.