Let us do the

Phd in technical varsity: Application till 20-(15-09-2022)

So you can give your best WITHOUT CHANGE

സാങ്കേതിക വാഴ്സിറ്റിയിൽ phd: അപേക്ഷ 20 വരെ

തിരുവനന്തപുരം സാങ്കേതിക സർവകലാശാലയിൽ എഐസിടിഇ ഡോക്ടറൽ ഫെലോഷിപ് സ്കീമിനു കീഴിലുള്ള മുഴുവൻ സമയ പിഎച്ച്ഡിക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

https://app.ktu.edu.in/eu/anon/researchRegistration.htm എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജ്, തൃശൂർ ഗവ.എൻജിനീയറിങ് കോളജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലം ടികെഎം എൻജിനീയറി ങ് കോളജ് എന്നിവിടങ്ങളിൽ ഗവേഷണ പഠനം നടത്താം.എഐസിടിഇ വിജ്ഞാപനത്തിൽ നൽകിയ രേഖകളോടൊപ്പം വേണം
അപേക്ഷിക്കേണ്ടത്. ജനറൽ, എൻസിഎൽ- ഒബിസി, ഇഡ ബ്ല്യുഎസ് വിഭാഗങ്ങളിൽപെട്ട അപേക്ഷകർക്ക് 1100 രൂപയും എസ്സി, എസ്ടി, പിഎച്ച് വിഭാഗക്കാർക്ക് 550 രൂപയുമാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി 20. എഐസി ടിഇയുടെ വിശദ അറിയിപ്പും മാർഗ നിർദേശങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.