So you can give your best WITHOUT CHANGE
ഏഴിമല നാവിക അക്കാദമിയിൽ 217 അവസരം
പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ നേവിയിൽ ഓഫീസറാകാം
കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി പ്രവേശനത്തിന് ഇന്ത്യൻ നാവിക സേന അപേക്ഷ ക്ഷണിച്ചു. അക്കാദമിയിലെ കോഴ്സ്/പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാവി കസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരായി നിയമനം ലഭിക്കും. അവിവാഹിത രായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2023 ജൂണിൽ കോഴ്സുകൾ ആരംഭിക്കും.വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. നിർദേശങ്ങൾ - വെബ്സൈറ്റിൽ ലഭിക്കും. https://www.joinindiannavy.gov.in/ ഓൺലൈൻ അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി നവംബർ 6.
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്സറി മാനേജ്മെന്റിലും ടിഷ്യൂകൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപയാണ് വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://www.jntbgri.res.in/
Send us your details to know more about your compliance needs.