So you can give your best WITHOUT CHANGE
സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോർ കേരളയിൽ (SPARK) ജോലി നേടാം.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഓഫിസ് ക്യാംപസിലെ, സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോർ കേരളയിൽ (SPARK) വിവിധ തസ്തികകളിൽ ഒഴിവ്. 3 വർഷ കരാർ നിയമനം. ഫിനാൻസ് ഡിപ്പാർട്മെന്റിലാണ് അവസരം. ഏപ്രിൽ 12 വരെ അപേക്ഷിക്കാം. അവസരങ്ങൾ: ജൂനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സീനിയർ ഫ്രണ്ട് എൻഡ് ഡിസൈനർ, ജൂനിയർഫ്രണ്ട് എൻഡ് ഡിസൈനർ, കണ്ടന്റ് ഡവലപ്പർ, ക്വാളിറ്റി എക്സ്പെർട്, ഡോക്യുമെന്റേഷൻ എക്സ്പെർട് (കണ്ടന്റ് റൈറ്റർ, ടെക്നിക്കൽ റൈറ്റർ). കൂടുതൽ വിവരങ്ങൾക്ക്: www.info.spark.gov.in
ആർമി വെറ്ററിനറി കോർപ്സിൽ 20 ഒഴിവ് വനിതകൾക്കും അപേക്ഷിക്കാം
കരസേനയുടെ റിമൗണ്ട് വെറ്ററിനറി കോർപ്സ് ഷോർട്ട് സർവീസ് കമ്മിഷനിലെ 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 16 ഒഴിവും വനിതകൾക്ക് 4 ഒഴിവുമാണുള്ളത്. തുടക്കത്തിൽ അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. സേവനമികവ് വിലയിരുത്തി പിന്നീട് നീട്ടിനൽകാം.
യോഗ്യത: വെറ്ററിനറി സയൻസ്/ വെറ്ററിനറി സയൻസ്&ആനിമൽ ഹസ്ബൻഡ്രിയിൽ ബിരുദം. പ്രായം: 2023 ജൂൺ 5-ന് 21-32 വയസ്സ്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്.എസ്.ബി. ഇന്റർവ്യൂ
വൈദ്യപരിശോധന എന്നിവയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാപ്റ്റൻ റാങ്കിൽ നിയമിക്കും. വിശദവിവരങ്ങൾക്ക് https://joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5 (5 pm)
Send us your details to know more about your compliance needs.