Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-06-2025)

So you can give your best WITHOUT CHANGE

MECL: 27 യങ് പ്രൊഫഷണൽ ഒഴിവുകൾ

മഹാരാഷ്ട്രയിലെ നാഗ്‌പുരിലുള്ള മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (എംഇസിഎൽ) യങ്പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനമാണ്. അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക് www.mecl.co.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 12.

നെഹ്റു സയൻസ് സെന്ററിൽ 28 ടെക്നീഷ്യൻ/ അസിസ്റ്റന്റ് ഒഴിവുകൾ

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസിന് കീഴിൽ മുംബൈയിലെ നെഹ്റു സയൻസ് സെൻ്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ സയൻസ് സെന്ററിന് പുറമേ നാഗ്‌പുർ, ഭോപാൽ, ഗോവ, ധരംപുർ (ഗുജറാത്ത്) എന്നിവിടങ്ങളിലെ ശാസ്ത്ര കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്കുകൂടിയാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 16. വിശദവിവരങ്ങൾ www.nehrusciencecentre.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.