So you can give your best WITHOUT CHANGE
ടിസ്സ് പിജി: അപേക്ഷ തീയതി 28-ലേക്കു നീട്ടി
മുംബൈ ആസ്ഥാനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS), 2023-24 പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി ജനുവരി 28ലേക്കു നീട്ടി. തുൽജപ്പൂർ (മഹാരാഷ്ട്ര), ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലും ക്യാംപസുകളുണ്ട്. 57 പിജി ഡിഗ്രി പ്രോഗ്രാമുകളും 3 പിജി ഡിപ്ലോമ പ്രോഗ്രാമുകളും ടിസ്സിലുണ്ട്. 3 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. കംപ്യൂട്ടർ ഉപയോഗിക്കുന്ന, 100 മിനിറ്റ് നേരത്തെ ദേശീയ എൻട്രൻസ് പരീക്ഷ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളിൽ ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞ് 2 മുതൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://admissions.tiss.edu/
Send us your details to know more about your compliance needs.