Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (31-05-2025)

So you can give your best WITHOUT CHANGE

BEL: 42 എൻജിനീയർ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലായി 42 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4. വിശദവിവരങ്ങൾക്കും അപക്ഷാഫോമിനും https://bel-india.in  സന്ദർശിക്കുക.

ICSI: 52 ഒഴിവുകൾ

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവും ഉൾപ്പെടെയാണിത്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 2. വിശദവിവരങ്ങൾക്ക്: www.icsi.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.