Let us do the

Indian Institute of Science B.S. (Research) can apply for admission (25-03-2023)

So you can give your best WITHOUT CHANGE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.എസ്. (റിസർച്ച്) പ്രവേശനത്തിന് അപേക്ഷിക്കാം

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.), കോർസയൻസും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളും ഉൾപ്പെട്ട, ഗവേഷണത്തിന് ഊന്നൽ നൽകുന്ന നാലുവർഷ ബാച്ച്ലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം 2023 പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സ് ഘടന : എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ആദ്യ മൂന്നു സെമസ്റ്ററുകളിൽ എല്ലാ വിദ്യാർഥികളും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ കോർ കോഴ്സുകൾ പഠിക്കുന്നു. അടുത്ത മൂന്നുസെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ് എന്നീ മേജർ ഡിസിപ്ലിനുകൾ ഒന്നിൽ സ്പെഷ്യലൈസ് ചെയ്യുന്നു. ഏഴാംസെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ട്രീവ് കോഴ്സുകൾക്കൊപ്പം ഒരു ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം. നാലുവർഷ ബിരുദം ലഭിക്കുന്നവർക്ക് ഒരു വർഷംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച്, മാസ്റ്റേഴ്സ് ബിരുദം നേടാനുള്ള അവസരവുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: bs-ug.iisc.ac.in (പ്രോസ്പെക്ടീവ് സ്റ്റുഡൻ്റ്സ് ലിങ്കിൽ) സന്ദർശിക്കുക. അപേക്ഷ: iisc.ac.in/admissions/ വഴി മേയ് 31 വരെ നൽകാം.


Send us your details to know more about your compliance needs.