So you can give your best WITHOUT CHANGE
ബി.ടെക്. ബിരുദധാരികൾക്ക് ട്രെയിനറാകാൻ അവസരം
അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തകയിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തനപരിചയവുമുള്ളവർക്ക് അവസരം. അവസാന തീയതി: ഒക്ടോബർ 22. വിവരങ്ങൾക്ക്: https://asapkerala.gov.in
ജില്ലാ കോടതികളിൽ 159 ടെക്നിക്കൽ പേഴ്സൺ ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ പേഴ്സണാകാൻ അവസരം. സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിലെ ഇ-സേവാ കേന്ദ്രങ്ങളിലാണ് നിയമനം. 159 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. അവസാന തീയതി നവംബർ 10. വിവരങ്ങൾക്ക്: https://hckrecruitment.keralacourts.in/hckrecruitment/
ബാങ്ക് ഓഫ് മഹാരാഷ്ട്ര 600 അപ്രന്റിസ് ഒഴിവുകൾ
പുണെ ആസ്ഥാനമായുള്ള പൊതു മേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. ആകെ 600 ഒഴിവാണുള്ളത്. ഇതിൽ 13 ഒഴിവ് കേരളത്തിലാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofmaharashtra.in വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഒക്ടോബർ 24.
Send us your details to know more about your compliance needs.