Let us do the

C.U.E.T. PG: Application date extended ( 20-04-2023)

So you can give your best WITHOUT CHANGE

സി.യു.ഇ.ടി. പി.ജി.: അപേക്ഷ തീയതി നീട്ടി

കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സി.യു.ഇ.ടി. പി.ജി.ക്ക് മേയ് അഞ്ചിന് രാത്രി 9.50 വരെ അപേക്ഷിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഫീസ് അന്നേദിവസം രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ തെറ്റുകൾ തിരിത്താൻ ആറുമുതൽ എട്ടുവരെ സമയം അനുവദിക്കും. ഒരു വിദ്യാർഥി ഒന്നിൽക്കൂടുതൽ അപേക്ഷകൾ നൽകരുതെന്ന് എൻ.ടി.എ. സീനിയർ ഡയറക്ടർ അറിയിച്ചു. വിദ്യാർഥികൾക്ക് കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടിയത്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://cuet.nta.nic.in/ 


Send us your details to know more about your compliance needs.