So you can give your best WITHOUT CHANGE
ജിപ്മറിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) നാലുവർഷ ബി.എസ്സി. നഴ്സിങ്, ബി.എസ്സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർഷം 1200 രൂപയാണ് അക്കാദമിക്/ട്യൂഷൻ ഫീസ്. അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ: ബാച്ച്ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസ്, അനസ്തേഷ്യാ ടെക്നോളജി, ബാച്ച്ലർ ഓഫ് ഒപ്റ്റോമെട്രി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറാപ്പി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂ ക്ലിയർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി. ഇതിൽ ബാച്‌ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ ആറുമാസത്തെയും മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിൽ ഒരുവർഷത്തെയും ഇന്റേൺഷിപ്പ് ഉൾപ്പെടും. നഴ്സിങ്ങിന് 94-ഉം (ആൺകുട്ടികൾ-9, പെൺകുട്ടികൾ-85) അലൈഡ് ഹെൽത്ത് സയൻസസിന് 87-ഉം സീറ്റുണ്ട്. അപേക്ഷാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഓരോന്നും ജയിച്ച് പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. പ്രായം 1/1/2006-നോ മുമ്പ് ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. 2022-ലെ നീറ്റ് യു.ജി. യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസ് https://jipmer.edu.in/whats-new -ലെ വിജ്ഞാപനലിങ്കിൽ ലഭിക്കും. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇതേ ലിങ്ക് വഴി ജനവരി 20 വൈകീട്ട് അഞ്ചുവരെ നൽകാം. കൗൺസലിങ്ങിന് അർഹത നേടുന്നവരുടെ പട്ടിക ജനവരി 30-നകം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. കൗൺസലിങ് വിശദാംശങ്ങൾ ഫെബ്രുവരി ഏഴിന് പ്രസിദ്ധപ്പെടുത്തും. ക്ലാസ് ഫെബ്രുവരി ഒമ്പതിന് തുടങ്ങും.
Send us your details to know more about your compliance needs.