Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(30-05-2022)

So you can give your best WITHOUT CHANGE

BSF: 281 ഒഴിവ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ വാട്ടർ വിങ്ങിൽ ഗ്രൂപ് ബി, സി വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായി 281 ഒഴിവ്. ജൂൺ 26നകം അപേക്ഷിക്കണം.അപേക്ഷാഫീസ് ഗ്രൂപ്പ് ബി തസ്തികകളിൽ 200, ഗ്രൂപ് സി തസ്തികകളിൽ 100. കൂടുതൽ വിവരങ്ങൾക്ക്  https://rectt.bsf.gov.in/    വെബ്സൈറ്റ്  സന്ദർശിക്കുക 

ബോർഡർ റോഡ്സ് ജനറൽ റിസർവ് ഫോഴ്സ്: 876 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ വിവിധ തസ്തികകളിലായി 876 ഒഴിവ്. പുരുഷന്മാർക്കു മാത്രമാണ് അവസരം.അപേക്ഷാഫോം, യോഗ്യത ഉൾ പ്പെടെയുള്ള വിശദവിവരങ്ങൾക്ക്: http://www.bro.gov.in/

യുപിഎസ്സി: 161 ഒഴിവ്

കേന്ദ്ര സർവീസിലും ഡൽഹി സർക്കാരിനു കീഴിലുമായി വിവിധ വിഭാഗങ്ങളിലെ 161 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.https://www.upsconline.nic.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് https://www.upsc.gov.in/

വ്യോമസേനയിൽ ഓഫിസറാകാം

AFCAT, NCC, മീറ്റിയറോളജി എൻട്രി വിജ്ഞാപനങ്ങൾ
വ്യോമ സേനയുടെ ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിൽ അവസരം.AFCAT S1 (AFCAT-02/2022), എൻസിസി സ്പെഷൽ എൻട്രി, മീ റ്റിയറോളജി എൻട്രിയിലൂടെയാണു പ്രവേശനം.
സ്ത്രീകൾക്കും അവസരമുണ്ട്. ജൂൺ 1 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിജ്ഞാപനം https://careerindianairforce.cdac.in/https://afcat.cdac.in/AFCAT/ എന്നി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.


Send us your details to know more about your compliance needs.