So you can give your best WITHOUT CHANGE
കേന്ദ്ര സർവീസിൽ 494 ഒഴിവുകൾ
കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 494 ഒഴിവുണ്ട്. ഇതിൽ 121 വ്യോമഗതാഗത മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഓഫീസർ തസ്തികയിലും 94 ഒഴിവ് നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയത്തിലെ ട്രെയിനിങ് ഓഫീസർ തസ്തികയിലുമാണ്. വിജ്ഞാപന നമ്പർ: 06/2025. അപേക്ഷ: https://upsconline.nic.in/access-block-com വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 12.
DRDO 41 അപ്രന്റിസ് ഒഴിവുകൾ
ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഡ്വാൻസ്ഡ് സെന്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിൽ (എസിഇഎം) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 41 ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15.
Send us your details to know more about your compliance needs.