So you can give your best WITHOUT CHANGE
നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് - 2023 (എ.ഐ.എൽ.ഇ.ടി.) വഴിയാണ് പ്രവേശനം.
ബി.എ. എൽഎൽ.ബി. - (ഓണേഴ്‌സ്-അഞ്ചുവർഷ പ്രോഗ്രാം): പ്ലസ്ടു (10+2) 45 ശതമാനം മാർക്കോടെയുള്ള വിജയം. 2023-ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
എൽഎൽ.എം. - (ഒരുവർഷ പ്രോഗ്രാം): 50 ശതമാനം മാർക്കോടെ എൽഎൽ.ബി./തത്തുല്യ നിയമബിരുദം. 2023 -ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
പിഎച്ച്.ഡി. - 55 ശതമാനം മാർക്കോടെ എൽഎൽ.എം./തത്തുല്യ നിയമബിരുദം. യു.ജി.സി.-ജെ.ആർ.എഫ്. നേടിയവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 20. അഡ്മിറ്റ് കാർഡ്: നവംബർ 25.എ.ഐ.എൽ.ഇ.ടി. ഡിസംബർ 11.
Send us your details to know more about your compliance needs.