Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-04-2024)

So you can give your best WITHOUT CHANGE

FSCA: 10 അസിസ്റ്റന്റ്റ് മാനേജർ ഒഴിവുകൾ

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ അതോറിറ്റിയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം രാജ്യത്തെവിടെയുമാവാം. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കൊച്ചിയിലും കേന്ദ്രമുണ്ടാവും. പരീക്ഷാസമയം,സിലബസ് ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.ifsca.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഏപ്രിൽ 18.

സി.ആർ. റാവു ഇൻസ്റ്റ്യൂട്ടിൽ അധ്യാപകരുടെ ഒഴിവുകൾ

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സി.ആർ റാവു അഡ്വാൻസ്‌ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒമ്പത് ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർനിയമനവുമുണ്ട്. വിശദവിവരങ്ങൾക്ക്: www.crraoaimscs.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 25.


Send us your details to know more about your compliance needs.