Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-10-2023)

So you can give your best WITHOUT CHANGE

പവർഗ്രിഡ്: എൻജിനീയർ ട്രെയിനി ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് നിയമനം. ഗേറ്റ്-2024 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.powergrid.in 

സെൻട്രൽ റെയിൽവേയിൽ സ്കൗട്ട്സ് & ഗൈഡ്സിന് അവസരങ്ങൾ

സെൻട്രൽ റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് സ്കൗട്ട്സ് & ഗൈഡ്സിന് അപേക്ഷിക്കാം. ലെവൽ 2 ശമ്പള സ്കെയിലുള്ള (19,900-63,200) തസ്തികകളിൽ 2 ഒഴിവും ലെവൽ 1 ശമ്പള സ്കെയിലുള്ള (18,000-59,000 രൂപ) തസ്തികകളിൽ 10 ഒഴിവുമാണുള്ളത്. വിശദവിവരങ്ങൾ www.rrccr.com  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 30.


Send us your details to know more about your compliance needs.