Let us do the

JEE On May 14th (06-02-2023)

So you can give your best WITHOUT CHANGE

ജെ.ഇ.ഇ. മേയ് 14-ന്

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.ജെ.ഇ.ഇ. 2023) മേയ് 14-ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, ജയിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. ഹോട്ടൽ, അനുബന്ധ ഹോസ്പിറ്റാലിറ്റി മേഖലകൾ, ഫുഡ് ചെയിൻ, കിച്ചൻ/ഹൗസ് കീപ്പിങ്, ഫ്ലൈറ്റ് കിച്ചൻ, ഓൺബോർഡ് ഫ്ലൈറ്റ് സർവീസസ്, ഗസ്റ്റ്/കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ്, ഹോസ്പിറ്റൽ/ഇൻസ്റ്റിറ്റ്യൂഷണൽ കാറ്ററിങ്, മാർക്കറ്റിങ്/സെയിൽസ് എക്സിക്യൂട്ടീവ്, റെയിൽവേ ഹോസ്പിറ്റാലിറ്റി/കാറ്ററിങ് സർവീസ്, സ്റ്റേറ്റ്/കേന്ദ്ര ടൂറിസം വികസന കോർപ്പറേഷൻ, ഷിപ്പിങ്/ക്രൂസ് ലൈൻസ്, റിസോർട്ടുകൾ, ഹോട്ടൽ മാനേജ്മെന്റ്/ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഓൺട്രപ്രനേർഷിപ്പ് തുടങ്ങിയ മേഖലകൾ. അപേക്ഷ വെബ്സൈറ്റ് വഴി ഏപ്രിൽ 27-ന് വൈകീട്ട് അഞ്ചുവരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://nchmjee.nta.nic.in/


Send us your details to know more about your compliance needs.