Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ[02-03-2022]

So you can give your best WITHOUT CHANGE

ആതുര ശുശ്രൂഷാ രംഗത്തെ മിടുക്കരെ കാത്ത് ജിപ്മർ.

പുതുച്ചേരിയിലെ ജിപ്മറിൽ വിവിധബി.എസ്സി. പ്രോഗ്രാമുകളിലേക്കുള്ള (നാലുവർഷം) പവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. തുച്ഛമായ ഫീസു നൽകി മികവുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാം. പ്രതിവർഷ അക്കാദമിക/ട്യൂഷൻ ഫീസ് കേവലം 1200 രൂപ മാത്രം ആണ് BSc നഴ്സിംഗ് ഉൾപ്പെടെ നിരവധി അലൈഡ് ഹെൽത്ത് കോഴ്സസ് ഇവിടെ ഉണ്ട്.
നഴ്സിങ്ങിന് 94 സീറ്റുകളും വിവിധ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് 87 സീറ്റുകളുമാണ് ഉള്ളത്. അപേക്ഷകർ,നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് യു.ജി. യോഗ്യത നേടിയിരിക്കണം. അപേക്ഷ സമർപ്പണത്തിന് ശേഷം കൗൺസലിങ്ങിന് അർഹത നേടുന്നവരുടെ പട്ടിക മാർച്ച് 21 നു മുൻപായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും:https://jipmer.edu.in/

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാര്‍ച്ച് 10 വരെ ആശയങ്ങള്‍ സമര്‍പ്പിക്കാം

വിദ്യാര്‍ഥികളിലെ നൂതനാശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ നീട്ടി.
ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിങ്ങും സാമ്പത്തികസഹായവും നല്‍കും. വിവരങ്ങള്‍ക്ക്: https://yip.kerala.gov.in/register-now/

ഗെയിലില്‍ 48 എക്‌സിക്യൂട്ടീവ് ട്രെയിനി; ശമ്പളം 60,000 രൂപ .

മഹാരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുണ്ട്. ഗേറ്റ് 2022 സ്‌ക്കോര്‍ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.
പ്രായപരിധി: 26 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

www.gailonline.com അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 16.

JEE Main, NEET-UG, CUCET Entrance Exam: പരീക്ഷ തീയതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

ജെഇഇ (മെയിന്‍), നീറ്റ്-യുജി, സിയുസിറ്റി തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ അഡ്വൈസറി കൗൺസിൽ കഴിഞ്ഞയാഴ്ച എന്‍ടിഎയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്‍ടിഎ ഏപ്രില്‍ മുതല്‍ വിവിധ എന്‍ട്രന്‍സ് പരീക്ഷകളാണ് സംഘടിപ്പിക്കുക. എന്‍ജീനിയറിങ്ങിനും ആര്‍ക്കിടെക്ചറിനുമായി രണ്ട് ജെഇഇ (മെയിന്‍), മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി, കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് എന്നിവയാണ് പരീക്ഷകള്‍.


Send us your details to know more about your compliance needs.