So you can give your best WITHOUT CHANGE
കൊച്ചി സിപെറ്റിൽ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര കെമിക്കൽ-രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയിൽ 6 മാസം വീതമുള്ള 2 തൊഴിലധിഷ്‌ഠിത കോഴ്സുകൾ ആരംഭിക്കുന്നു. 1. മെഷീൻ ഓപ്പറേറ്റർ - ഇൻജക്ഷൻ മോൾഡിങ്, 50 സീറ്റ്. 2. മെഷീൻ ഓപ്പറേറ്റർ - പ്ലാസ്റ്റിക്സ് പ്രോസസിങ്, 50 സീറ്റ്. 8-ാം ക്ലാസെങ്കിലും ജയിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും പ്രവേശനമുണ്ട്. പ്രായം: 18-28. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 31/ 33. താമസവും ഭക്ഷണവും സൗജന്യം. യോഗ്യത, ജാതി, വരുമാനം, വയസ്സ് എന്നിവയുടെ ഒറിജിനൽ രേഖകൾ, ആധാർ, റേഷൻ കാർഡ്, ഫോട്ടോ, അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം 29ന് 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകാണം. വിലാസം: CIPET, Edayar Road, HIL Colony, Near Premier Junction, Kalamassery - 683 501, 8129497182.
Send us your details to know more about your compliance needs.