So you can give your best WITHOUT CHANGE
ആയുഷ് മൂന്നാം/മോപ് അപ് റൗണ്ട് അലോട്മെന്റ് നടപടികൾ വെള്ളിയാഴ്ച മുതൽ
ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെന്റ് മൂന്നാം മോപ് അപ് റൗണ്ട് നടപടികൾ https://aaccc.gov.in/ -ൽ വെള്ളിയാഴ്ച തുടങ്ങും. പുതിയ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) വെള്ളിയാഴ്ച മുതൽ 27-ന് വൈകീട്ട് മൂന്നുവരെ നടത്താം. 27-ന് വൈകീട്ട് ആറ് വരെ ഫീസടയ്ക്കാം. ഫീസടച്ചശേഷം ചോയ്സ് ഫില്ലിങ്. പുതിയ രജിസ്ട്രേഷൻ ബാധകമല്ലാത്ത വർക്ക് ചോയ്സ് ഫില്ലിങ്ങിലേക്ക് നേരിട്ടു കടക്കാം. 24 മുതൽ 27-ന് രാത്രി 11.55 വരെ അതിന് അവസരമുണ്ട്. ചോയ്സ് ലോക്കിങ് 27-ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ. അലോട്മെന്റ് 30-ന് പ്രഖ്യാപിക്കും. പ്രവേശനം നേടാൻ 31 മുതൽ ജനുവരി ആറുവരെ സമയം. മൂന്നാം/മോപ് അപ് റൗണ്ടിനുശേഷം എ.എ.സി.സി.സി. വെബ്സൈറ്റ് വഴി രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: https://aaccc.gov.in/
Send us your details to know more about your compliance needs.