Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-01-2023)

So you can give your best WITHOUT CHANGE

CISF ൽ 451 കോൺസ്റ്റബിൾ ഒഴിവുകൾ

കേന്ദ്ര പോലീസ് സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിൾ തസ്തികയിലെ 451 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ/ ഡ്രൈവർ- 183 (ജനറൽ- 76, എസ്.സി.- 27, എസ്.ടി.- 13, ഒ.ബി.സി.- 49, ഇ.ഡബ്ല്യു.എസ്.- 18), കോൺസ്റ്റബിൾ/ ഡ്രൈവർ പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്)- 268 (ജനറൽ - 111, എസ്.സി.- 40, എസ്. ടി.- 19, ഒ.ബി.സി.- 72, ഇ.ഡബ്ല്യു.എസ്.- 26) എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ് വിജയിച്ചുവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സാധുതയുള്ള എച്ച്.എം.വി./ ടി.വി, എൽ.എം.വി., മോട്ടോർ സൈക്കിൾ എന്നിവയുടെ ഡ്രൈവിങ് ലൈസെൻസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശാരീരിക യോഗ്യത: 167 സെ.മീ. ഉയരം (എസ്.ടി.- 160 സെ.മീ.), ഉയരത്തിന് ആനുപാതികമായ ഭാരം, 80 സെ.മീ. നെഞ്ചളവ് (എസ്. ടി.- 78 സെ.മീ.) + 5 സെ.മീ. വികാസം, മികച്ച കാഴ്ചശക്തി എന്നിവ ഉണ്ടായിരിക്കണം. മുട്ടുതട്ട്, പരന്നപാദം, കോങ്കണ്ണ്, വർണാന്ധത എന്നിവ അയോഗ്യതയായി കണക്കാക്കും. സി.ഐ.എസ്.എഫ്. റിക്രൂട്ട്മെന്റ് വെബ്സൈറ്റായ www.cisfrectt.in വഴി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.cisf.gov.in/cisfeng/ recruitment-ലും ലഭിക്കും. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22.


Send us your details to know more about your compliance needs.