So you can give your best WITHOUT CHANGE
സെൻട്രൽ റെയിൽവേ അപ്രന്റിസ് ഒഴിവ്
മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. ജനുവരി 15 വരെ അപേക്ഷിക്കാം. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) / പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി / എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ് 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.rrccr.com
മഹാനദി കോൾഫിൽഡ്സ് ലിമിറ്റഡിൽ 295 ഒഴിവ്
ഒഡീഷ ആസ്ഥാനമായ മഹാനദി കോൾഫിൽഡ്സ് ലിമിറ്റഡിൽ 295 ഒഴിവ്. അപേക്ഷ ജനുവരി 3 മുതൽ 23 വരെ. പ്രായം: 18-30. അർഹർക്ക് ഇളവ്. ഫീസ്: 1180 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ, കോൾ ഇന്ത്യ ലിമിറ്റഡിലെയും സബ്സിഡറികളിലെയും ജീവനക്കാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.mahanadicoal.in
Send us your details to know more about your compliance needs.