Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-03-2023)

So you can give your best WITHOUT CHANGE

AI എൻജി.സർവീസസ്: 31 ഒഴിവ്

എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ (B1, B2 കാറ്റഗറി) 31 ഒഴിവ്. ഹൈദരാബാദ്/ചെന്നൈ/ബെംഗളൂരു/മറ്റു സതേൺ സ്റ്റേഷനുകളിൽ നിയമനമുണ്ടാകാം. 5 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ഇന്റർവ്യൂ മാർച്ച് 27, 28 തീയതികളിൽ ഹൈദരാബാദിൽ. യോഗ്യത: അംഗീകൃത ഡിജിസിഎ ലൈസൻസ് (CAR 66 CAT B1/B2 എയർക്രാഫ്റ്റ് ലൈസൻസ്). പ്രായം: 48 കവിയരുത്. അർഹർക്ക് ഇളവ്. ശബളം: 95,000-1,28,000. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://www.aiesl.in/

IIT ഭിലായ് 30 ഒഴിവ്: മാർച്ച് 27 വരെ അപേക്ഷിക്കാം

ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 30 ഒഴിവ്. മാർച്ച് 27വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: അസിസ്റ്റന്റ് സെക്യൂരിറ്റി ഓ ]ഫിസർ, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എൻജിനീയർ, മെഡിക്കൽ ഓഫിസർ, അസിസ്റ്റന്റ് ഫിസിക്കൽ എജ്യുക്കേഷൻ ഓഫിസർ, സൂപ്രണ്ട് (ടെക്നിക്കൽ), ജൂനിയർ സൂപ്രണ്ട് (ടെക്നിക്കൽ), സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് (ടെക്നിക്കൽ). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://www.iitbhilai.ac.in/


Send us your details to know more about your compliance needs.