Let us do the

Textile Industry Programmes: Application till 31st March (18-02-2023)

So you can give your best WITHOUT CHANGE

ടെക്സ്റ്റൈൽ വ്യവസായ പ്രോഗ്രാമുകൾ: അപേക്ഷ മാർച്ച് 31 വരെ

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോയമ്പത്തൂർ സർദാർ വല്ലഭ് ഭായി പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ മാനേജ്മെന്റിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. വ്യവസായശാലകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നു യോഗ്യത നേടുന്നവർക്ക് മികച്ച ജോലിസാധ്യതയുണ്ട്. എഐസിടിഇ അംഗീകാരവും നാക് -അക്രഡിറ്റേഷനും അണ്ണാ സർവകലാശാലയുടെ അഫിലിയേഷനും ഉള്ള സ്ഥാപനമാണിത്. ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ. അപേക്ഷാഫോം സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത്, വിദ്യാർഥിയുടെ കൈപ്പടയിൽ പൂരിപ്പിച്ച്, സ്കാൻ ചെയ്ത്, നിർദിഷ്ട സർട്ടിഫിക്കറ്റുകൾ സഹിതം (admission@svpitm.ac.in) എന്ന ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം. അപേക്ഷാഫീ 500 രൂപ ഓൺലൈനായി അടയ്ക്കാം. വേണമെങ്കിൽ ഒന്നിലേറെ കോഴ്സുകൾക്ക് ഒരുമിച്ചു പണമടച്ച് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫീയടയ്ക്കേണ്ട. (വിലാസം: Sardar Vallabhbhai Patel International School of Textiles & Management, Avinashi Road, Peelamedu, Coimbatore - 641 004.). ഫോൺ: 9843814145; ഇമെയിൽ: admission@svpitm.ac.in; കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://svpistm.ac.in/


Send us your details to know more about your compliance needs.