Let us do the

Painting course can be applied till 21st July-(20-07-2022)

So you can give your best WITHOUT CHANGE

പെയിന്റിങ് കോഴ്സ് ജൂലായ് 21 വരെ അപേക്ഷിക്കാം

നെതർലൻഡ്സ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിർമാതാക്കളായ ആക്സോ നോബൽ നടത്തുന്ന കൺസ്ട്രക്ഷൻ ഡെക്കറേറ്റീവ് പെയിന്റർ തൊഴിലധിഷ്ഠിത പരിശീലനത്തിൽ ചേരാൻ അവസരം. സംസ്ഥാന തൊഴിൽ വകുപ്പിനുകീഴിൽ കൊല്ലം ചവറയിൽ പ്രവർ ത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് പരിശീലനം. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CREDAI) യുമായി ചേർന്നാണ് കോഴ്സ് നടത്തുന്നത്.അഞ്ചാംക്ലാസ് യോഗ്യതയുള്ള, 18 വയസ്സ് പൂർത്തീകരിച്ച യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പെയിന്റിങ് ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കും പ്രവേശനം തേടാം. ജൂലായ് 26-ന് പുതിയ ബാച്ചുകൾ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 21. ഹോസ്റ്റൽ ആവശ്യമില്ലാത്ത പഠിതാക്കൾക്ക് 7,820 രൂപയും കാമ്പസിൽ താമസിച്ച് പഠിക്കാൻ 13,900 രൂപയു മാണ് അടയ്ക്കേണ്ടത്. കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും അംഗങ്ങളുടെ മക്കൾക്കും ഫീസിന ത്തിൽ 5000 രൂപ ബോർഡ് അനുവദിക്കും. ഫോൺ: 8078980000 വെബ്സൈറ്റ്: https://iiic.ac.in/


Send us your details to know more about your compliance needs.