So you can give your best WITHOUT CHANGE
പിജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
വനം സംബന്ധിച്ച ഗവേഷണ പഠനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ഗുണമേന്മയുടെ പര്യായമായ സ്ഥാപനമാണ് ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി. ഇവിടുത്തെ 4 വിശേഷ എംഎസ്സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 17 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. യോഗ്യത: ബിരുദത്തിന് 50% എങ്കിലും മൊത്തം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 45% മതി. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ഇൻ-സർവീസ് വിഭാഗക്കാർക്കു സംവരണമുണ്ട്. വിദേശ വിദ്യാർഥികൾക്കായി 15% അധികസീറ്റുകൾ വകയിരുത്തിയിരിക്കുന്നു. ഇവർ സിലക്ഷൻ ടെസ്റ്റെഴുതണ്ട. വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, ഏപ്രിൽ 17 ന് അകം കിട്ടത്തക്കവിധം, ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://fridu.edu.in/
Send us your details to know more about your compliance needs.