So you can give your best WITHOUT CHANGE
INMAS: 38 അപ്രന്റിസ് ഒഴിവുകൾ
ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസിൽ (INMAS) അപ്രന്റിസ്ഷിപ്പിന് അവസരം. 38 ഒഴിവുണ്ട്. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾ www.drdo.gov.in-ൽ ലഭിക്കും. അപേക്ഷ ഓൺലൈൻ/ഇ- മെയിൽ വഴി സമർപ്പിക്കണം. അവസാന തീയതി: മേയ് 15
വാപ്കോസിൽ 275 എൻജിനീയർ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വാപ്കോസിൽ എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്തിലെ കച്ച് മേഖലയിൽ ജലവിതരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രോജക്ടുകളിലേക്കുള്ള (പ്രോജക്ട് മാനേജ്മെന്റ്/സൂപ്പർവിഷൻ കൺസൽട്ടൻസി സർവീസ്) കരാർ നിയമനമാണ്. 275 ഒഴിവാണുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഷയങ്ങളിൽ ഡിപ്ലോമ/ബി.ഇ/ ബി.ടെക്കോ കൊമേഴ്‌സ് ബിരുദമോ ഉള്ളവർക്കാണ് അവസരം. വിശദവിവരങ്ങളും സി.വി. ഫോർമാറ്റും www.wapcos.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഇ-മെയിൽ മുഖേന അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി ഏപ്രിൽ 26.
Send us your details to know more about your compliance needs.