So you can give your best WITHOUT CHANGE
ഗസ്റ്റ് ലക്ചറർ ഒഴിവ്
മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അനുബന്ധ ട്രേഡിൽ ബിടെക് ഒന്നാം ക്ലാസ് യോഗ്യത ഉള്ളവർക്ക് 14നു രാവിലെ 10ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. അന്വേഷണങ്ങൾക്ക് 04872333290 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കേരള സ്റ്റാർട്ടപ്പ് മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റാർട്ടപ്പ് മിഷനിലേക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ,പ്രോജക്ട് ഡയറക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിരുദമാണ് അടിസ്ഥാന യോഗ്യത. ടെക്നോളജി, ഇന്നൊവേഷൻ എന്നീ മേഖലകളിൽ എട്ടുവർഷത്തെ പരിചയമുള്ള 50 വയസിൽ കുറയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം. ഇവയ്ക്കു പുറമെ ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സിഇഒ, അസി. മാനേജർ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ https://startupmission.kerala.gov.in/career എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
Send us your details to know more about your compliance needs.