Let us do the

Applications Invited for General Nursing (06-06-2023)

So you can give your best WITHOUT CHANGE

ജനറൽ നേഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിൽ 2023 ഒക്ടോബർ -നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ് , കെമിസ്ട്രി , ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്. 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20% സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75 - രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നേഴ്സിംഗ് പ്രിൻസിപ്പാളിന് 20/07/2023 വൈകുന്നേരം 5 മണിയ്ക്കകം ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ്.


Send us your details to know more about your compliance needs.