Let us do the

CISCE can Apply for Improvement Exam (17-05-2023)

So you can give your best WITHOUT CHANGE

സി.ഐ.എസ്.സി.ഇ. ഇംപ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാം

പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷാഫലങ്ങളിൽ തൃപ്തരല്ലാത്തവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കായി ജൂൺ 19 മുതൽ 23 വരെ അപേക്ഷിക്കാമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എ സ്.സി.ഇ.) അറിയിച്ചു. ഏതെങ്കിലും ഒരു വിഷയത്തിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനാവുക. 500 രൂപയാണ് ഫീസ്. തുടർന്നുലഭിക്കുന്ന മാർക്കും ആദ്യം ലഭിച്ച മാർക്കും താരതമ്യം ചെയ്ത് ഉയർന്ന സ്ഫോർ അന്തിമമായി പരിഗണിക്കുമെന്ന് പറഞ്ഞു. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലായിൽ നടക്കും. കൃത്യമായ തീയതി പിന്നീടറിയിക്കും. പരീക്ഷയെഴുതാൻ താത്പര്യമുള്ള വിദ്യാർഥികൾ കൗൺസിലിന്റെ കരിയർ പോർട്ടലിലൂടെ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ വഴി നേരിട്ട് രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://cisce.org/


Send us your details to know more about your compliance needs.