So you can give your best WITHOUT CHANGE
CWRDM: പ്രോജക്ട് സ്റ്റാഫ്
കോഴിക്കോട് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (CWRDM) ഗവേഷണ പദ്ധതികളിലെ വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രോജക്ട് ഫെലോ ഒഴിവ്-1, ശമ്പളം: 22,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ എം.എസ്സി./ എം.ടെക്. ജിയോളജി/ അപ്ലൈഡ് ജിയോളജി. പ്രായം: 36 വയസ്സ് കവിയരുത്. അഭിമുഖത്തിയതി: ഏപ്രിൽ 25. പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവ് -2, ശമ്പളം: 19,000 രൂപ, യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായം: 36 വയസ്സ് കവിയരുത്. അഭിമുഖത്തിയതി: ഏപ്രിൽ 26. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക http://www.cwrdm.org/
CMFRI: യങ് പ്രൊഫഷണൽ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) യങ് പ്രൊഫഷണൽ (എൻജിനീയറിങ്, ഫിഷറീസ്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.ടി. ജോധ്പുരിന് കീഴിലുള്ള ഐ ഹബ് ദൃഷ്ടി ഫൗണ്ടേഷനും സി.എം.എഫ്.ആർ.ഐ.യും സംയുക്തമായി നടത്തുന്ന ഗവേഷണ പ്രോജക്ടിലായിരിക്കും നിയമനം. ശമ്പളം: 35,000 രൂപ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 28. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.cmfri.org.in/
Send us your details to know more about your compliance needs.