So you can give your best WITHOUT CHANGE
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്
കേരളസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന സർട്ടിഫൈഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന് പ്രവേശനമാരംഭിച്ചു.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാകാൻ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു നാഷണൽ സ്ലിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി.) അം ഗീകൃത കോഴ്സ് ആണിത്.
ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക . 9495999660.
കേരള ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളാണുള്ളത് .കരാർ നിയമനങ്ങളാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓക്ടോബർ 20. https://kcmd.in/
എൻ.സി.ഇ.ആർ.ടിയിൽ292 അധ്യാപകർ
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്നിങ്ങിൽ (എൻ. സി.ഇ.ആർ.ടി) അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഷയങ്ങളിലായി 292 ഒഴിവുണ്ട്.അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 28.https://ncert.nic.in/
സി-ഡാക്കിൽ 530 ഒഴിവ്
കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനുകീഴിൽ സൊസൈറ്റിയായി പ്രവർത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എൻജിനീയർ-250, സീനിയർ എൻജിനീയർ 200, പ്രോജക്ട് മാനേജർ 50, പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ് .ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 20.https://www.cdac.in/
Send us your details to know more about your compliance needs.