So you can give your best WITHOUT CHANGE
കുസാറ്റിൽ അസി.എൻജിനിയർ, ഓവർസിയർ ഒഴിവുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക recruit.cusat.ac.in
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ എൻവയൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണപരിചയം, ജി.ഐ.എസ്. ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഫെലോഷിപ്പ്: പ്രതിമാസം 22,000രൂപ. താത്പര്യമുള്ളവർ നവംബർ 24-ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Send us your details to know more about your compliance needs.