Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ

So you can give your best WITHOUT CHANGE

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന് കീഴിൽ പുതിയ വായ്പ പദ്ധതികൾ

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന് കീഴിൽ പുതിയ വായ്പ പദ്ധതികൾ പ്രഖ്യാപിച്ചു. ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗത്തിൽപെട്ടവർക്കായാണ് സുമിത്രം' എന്ന പേരിൽ വിവിധോദ്ദേശ്യ വായ്പ പദ്ധതി പ്രഖ്യാപിച്ചത്.

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ വിവാഹത്തിന്, രക്ഷിതാക്കൾക്ക് ആറ് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കുന്നതാണ് പുതിയ വായ്പ പദ്ധതികളിലൊന്ന്. മാരക രോഗം വന്ന് ബുദ്ധിമുട്ടുന്നവർക്ക് അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കുന്ന ചികിത്സ വായ്പ പദ്ധതിയും കോവിഡ് പ്രതിസന്ധിയിൽ വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് സ്വയം തൊഴിൽ ക കണ്ടെത്തുന്നതിനും നിലവിലുള്ളവർക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ച് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നതുമാണ് മറ്റ് രണ്ട് പദ്ധതികൾ.

ഇതിന് പുറമെ നിലവിലുള്ള വായ്പ പദ്ധതികൾ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി ആകർഷകമാക്കാൻ തീരുമാനിച്ചതായും ജനറൽ മാനേജർ അറിയിച്ചു. അപേക്ഷ ഫോറം www.ksmdfc.org നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപറേഷന്റെ റീജനൽ ഓഫിസുകളിൽ എത്തിക്കണം.


Send us your details to know more about your compliance needs.