So you can give your best WITHOUT CHANGE
നിയമ പഠന സ്കൂളുകളിലേക്കുള്ള പ്രവേശനം: ജൂൺ രജിസ്ട്രേഷൻ വിൻഡോ പ്രഖ്യാപിച്ചു
എൽസാറ്റ്-ഇന്ത്യ രാജ്യത്തെമ്പാടുമുള്ള 12 നിയമ പഠന സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി ജൂൺ രജിസ്ട്രേഷൻ വിൻഡോ ആരംഭിച്ചു. മെയ് 16 വരെ രജിസ്ട്രേഷനുകൾ സ്വീകരിക്കും.
പ്രവേശനരംഗത്തെ പ്രമുഖരായ ലോ സ്കൂൾ അഡ്മിഷൻ കൗൺസിൽ (LSAC) രൂപകൽപ്പന ചെയ്ത് പിയേഴ്സൺ വൂ അവതരിപ്പിക്കുന്ന എൽസാറ്റ്- ഇന്ത്യ നിയമപഠന സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന പഠിതാക്കൾക്കായുള്ള ലോ സ്കൂൾ എൻട്രൻസ് പരീക്ഷയാണിത്. ഈ പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 12 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ സ്വീകര്യതയ്ക്കായി എക്സാം സ്കോർ പരിഗണിക്കും. ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, യുപിഇഎസ്, ബിഎംഎൽ, ജിഡി ഗോയങ്ക യൂണിവേഴ്സിറ്റി, വിഐടി ചെന്നൈ സ്കൂൾ ഓഫ് ലോ, അലയൻസ് യൂണിവേഴ്സിറ്റി,,, പ്രസിഡൻസി യൂണിവേഴ്സിറ്റി, ഏഷ്യൻ ലോ കോളേജ്, , ഐഎസ്ബിആർ ലോ കോളേജ്, , ലോയ്ഡ് ലോ കോളേജ്, മേവാർ യൂണിവേഴ്സിറ്റി, ശോഭിത് യൂണിവേഴ്സിറ്റി എന്നിവയാണിവ. ജൂൺ രജിസ്ട്രേഷൻ വിൻഡോ മെയ് 26നു അവസാനിക്കും. ടെസ്റ്റ് സമയക്രമം ഏപ്രിൽ 17 മുതൽ മെയ് 29 വരെ ലഭ്യമാകും. ജൂണിലെ ടെസ്റ്റ് ജൂൺ 8 മുതൽ 11 വരെയുള്ള തീയതികളിലെ വ്യത്യസ്ത സ്ലോട്ടകളിലായിരിക്കും നടക്കുന്നത്. രജിസ്റ്റർ ചെയ്ത് പരീക്ഷയുടെ സമയക്രമം സജ്ജീകരിക്കുന്നതിനായി അപേക്ഷാർഥികൾ http://www.lsatindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://home.pe arsonvue.com/ സന്ദർശിക്കുക.
Send us your details to know more about your compliance needs.