So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാലയിൽ 4 വർഷ ബിരുദം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 3 വർഷ ബിരുദം, 4 വർഷ ഓണേഴ്സ് ബിരുദം, 4 വർഷ ഓണേഴ്സ് വിത്ത് റിസർച് ബിരുദം എന്നിങ്ങനെ 3 വിധത്തിൽ കോഴ്സ് പൂർത്തിയാക്കാം. ഒരു വിദ്യാർഥിക്ക് ഒന്നിലധികം ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മറ്റൊരു യൂജി പ്രോഗ്രാം പൂർത്തിയാക്കിയിട്ടുള്ളവർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 4 വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ https://ugadmission.ssus.ac.in വഴി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 7. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in
Send us your details to know more about your compliance needs.