So you can give your best WITHOUT CHANGE
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനം പൂർത്തിയായി
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം അവസാനിച്ചു. ഇന്നലെ വൈകി ട്ട് 5 വരെയായിരുന്നു സ്ഥിര പ്രവേശനം നേടാനുള്ള സമയം.സപ്ലിമെന്ററി അലോട്മെന്റിനു ശേഷമുള്ള സ്കൂൾതല ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. അതനുസരിച്ച് വിദ്യാർഥികൾക്ക് സ്കൂൾ കോംബിനേഷൻ മാറ്റത്തിന് അവസരമുണ്ട്. ഏകജാലകം വഴി മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് മാറ്റത്തിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോംബിനേഷനിലേക്കു മാറാനോ പ്രവേശന വെബ്സൈറ്റിലെ Apply for School/combination transfer എന്ന ലിങ്കിലൂടെ അപേക്ഷിക്കണം.
Send us your details to know more about your compliance needs.