Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-04-2023)

So you can give your best WITHOUT CHANGE

ആർമി വെറ്ററിനറി കോറിൽ 20 ഒഴിവുകൾ

കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട്ട് സർവീസസ് കമ്മീഷനിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 16 ഒഴിവും സ്ത്രീകൾക്ക് നാല് ഒഴിവുകളുമാണുള്ളത്. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണ് നിയമനം. സേവന മികവ് വിലയിരുത്തി പിന്നീട് നീട്ടാം. യോഗ്യത: വെറ്ററിനറി സയൻസ്/ വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം. പ്രായം: 2023 ജൂൺ അഞ്ചിന് 21- 32 വയസ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവരെ ക്യാപ്റ്റൻ റാങ്കിൽ നിയമിക്കും. വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ച്.

ഭാഭാ ആറ്റോമിക് സെന്ററിൽ 4,374 അവസരങ്ങൾ

കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ ട്രോംബെയിലുള്ള ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4374 ഒഴിവുണ്ട്. ഇതിൽ 4162 ഒഴിവ് സ്റ്റൈപൻഡറി ട്രെയിനിയുടേതാണ്. ശേഷിക്കുന്ന 212 ഒഴിവുകൾ ടെക്നിക്കൽ ഓഫീസർ, സയന്റിസ്റ്റ്, ടെക്നീഷ്യൻ തസ്തികയിലാണ്. വിശദവിവരങ്ങൾക്ക് www.barc.gov.in  സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22.

ആർമി സർവീസ് കോറിൽ 236 ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബംഗളൂരുവിലെ ആർമി സർവീസ് കോർ സെന്റർ ഗ്രൂപ്പ് സി തസ്തികകളിലെ 236 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ എസ്സി സെന്ററിൽ രാജ്യത്തെ വിവിധ സ്റ്റേഷനുകളിലായിരിക്കും നിയമനം. എൽഡിസി തസ്തികയിൽ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. മറ്റ് തസ്തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമേ അവസരമുള്ളൂ. കൂടുതൽ വിവരങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക : www.joinindianarmy.nic.in 

സിആർപിഎഫ് കോൺസ്റ്റബിൾ 148 ഒഴിവുകൾ കൂടി

സിആർപിഎഫ് കോൺസ്റ്റബിൾ (ടെക്നിക്കൽ / ട്രേഡ്സ്മാൻ) തസ്തികകളിലേക്കു മേയ് 2 വരെ അപേക്ഷിക്കാം.
ദഫ്തരി (80), പ്യൂൺ (52), ഫറാഷ് (7), സഫായ്കർ മചാരി / മിനിസ്റ്റീരിയൽ (9) വിഭാഗങ്ങളിലെ 148 ഒഴിവുകൾക്കു കൂടി വിജ്ഞാപനമായതോടെ ആകെ ഒഴിവുകൾ 9371 ആയി. പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായം 2023 മേയ് രണ്ടിന് 28 കവിയരുത്. കോൺസ്റ്റബിൾ (ഡ്രൈവർ ) ഉൾപ്പെടെയുള്ള ചില തസ്തികകളിലേക്കുള്ള പ്രായപരിധിയിലും മാറ്റമുണ്ട്. ഡ്രൈവർ വിഭാഗത്തിലേക്ക് 21-30 പ്രായക്കാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.crpf.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.