Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-05-2025)

So you can give your best WITHOUT CHANGE

 കേരള മ്യൂസിയത്തിൽ 63 ഒഴിവുകൾ

സംസ്ഥാന പുരാരേഖാ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലിക നിയമനമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മേഖലാ ഓഫീസുകളിൽ വിവിധ പ്രോജക്ടുകളിലായാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.museumkeralam.org 

ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 30 ഒഴിവ്

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സിഎസ്ഐആർ) കീഴിൽ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രവർത്തിക്കുന്ന നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: https://nbri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡന്റ് ഒഴിവുകൾ

ഡൽഹിയിലെ സഫ്‌ദർജങ് ഹോസ്പിറ്റലിൽ 194 ജൂനിയർ റസിഡന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.vmmc-sjh.mohfw.gov.in 


Send us your details to know more about your compliance needs.