Let us do the

ONGC Scholarship: Apply till 8th July (29-05-2023)

So you can give your best WITHOUT CHANGE

ഒഎൻജിസി സ്കോളർഷിപ്: ജൂലൈ 8 വരെ അപേക്ഷിക്കാം

ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ ടൈം റഗുലർ പ്രോഗ്രാമുകളിൽ 2022- 23 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് പൊതു മേഖലാസ്ഥാപനമായ ഒഎൻജിസി 48,000 രൂപ വീതം വാർഷിക സ്കോളർഷിപ് നൽകുന്നു. സ്കോളർഷിപ്പുകളിങ്ങനെ: ജനറൽ, സാമ്പത്തിക പിന്നാക്കം - 500, പിന്നാക്കം - 500, പട്ടികവിഭാഗം - 1000. വ്യവസ്ഥകൾ: യോഗ്യത പരീക്ഷയിൽ (പ്ലസ് / ബിരുദം) 60% മാർക്ക് അഥവാ തുല്യ ഗ്രേഡ് (6/10) നേടിയിരിക്കണം. ഓരോ സെമസ്റ്ററിലും ഈ ക്രമത്തിൽ മാർക്കു നേടണം. 30 വയസ്സ് കവിയരുത്, വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കുറവ്, പട്ടികവിഭാഗക്കാർക്ക് നാലര ലക്ഷം വരെയാകാം. ഓരോ വിഭാഗത്തിലും പകുതി സ്കോളർഷിപ് പെൺകുട്ടികൾക്ക്. നിർദിഷ്ട യോഗ്യത പരീക്ഷയിലെ മൊത്തം മാർക്കു നോക്കിയാണു സിലക്ഷൻ. സ്കോളർ - പോർട്ടലിൽ ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിലാസം : ONGC Foundation, 8th Floor, Core III, Scope Minar, Laxmi Nagar, Delhi-110092; ഫോൺ 011-22406856, scholarship2022@ongcfoundation.org & info@ongcscholar.org. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://ongcscholar.org


Send us your details to know more about your compliance needs.