So you can give your best WITHOUT CHANGE
ഡിസൈൻ പഠനം: അപേക്ഷ മെയ് 30 വരെ
ഡിസൈനെന്നു കേൾക്കുമ്പോൾ ഫാഷൻ ഡിസൈനെന്നു പലരും കരുതും. ഇതിനപ്പുറം നാം ഉപയോഗിക്കുന്ന ഏതു സാധനത്തിന്റെയും രൂപകൽപനയാണ് ബിഡിസ് പ്രോഗ്രാമിൽ പരിശീലിപ്പിക്കുന്നത്. ഡിസൈൻ പഠിക്കാൻ ആഗ്രഹവും വാസനയും ഉള്ളവർ ഏറെയുണ്ടെങ്കിലും ദേശീയ തലത്തിൽപ്പോലും സൗകര്യങ്ങൾ കുറവ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ് കേരളത്തിലെ 4-വർഷ ഡിസൈൻ ബിരുദ പ്രോഗ്രാം. 2023-24ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ മെയ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 1200 രൂപ. പട്ടിക വിഭാഗം 600 രൂപ. ട്യൂഷൻ ഫീ സെമസ്റ്ററിന് 75,000 രൂപ. തുടക്കത്തിൽ 10,000 രൂപ കോഷൻ ഡിപ്പോസിറ്റായി അടയ്ക്കണം. വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം. വിവരങ്ങൾക്ക്: 0471-234396. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.