So you can give your best WITHOUT CHANGE
മാത്‍സ് ഒളിമ്പ്യാഡ് അപേക്ഷ സെപ്റ്റംബർ വരെ
ക്വാളിഫയർ പരീക്ഷ ഒക്ടോബർ 30ന്
8-12 ക്ലാസുകാർക്ക് അവസരം
ഗണിതശാസ്ത്രവൈഭവമുള്ള സെക്കൻഡറി /ഹയർ സെക്കൻഡറി വിദ്യാർഥികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിൽ എത്തിക്കുക, അവർക്ക് മാസിൽ ആകർഷക കരിയറിനു വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷംതോറും നടത്തുന്ന ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (എൻബിഎച്ച്എം) ആണ് ഇതു സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം നടത്താൻ മാത്ത മാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനെ എൻബിഎച്ച്എം ചുമതലപ്പെടുത്തിയിട്ടുണ്ട്.
8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐക്യുഎം (ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ്, 2022-23 എഴുതാൻ
സെപ്റ്റംബർ 8 വരെ റജിസ്റ്റർ ചെയ്യാം. https://emsecure.in/MTAEXAM എന്ന സൈറ്റിൽനിന്ന് സമീപത്തുള്ള റജിസ്റ്റേഡ് സ്കൂൾ കണ്ടുപിടിച്ച് നിർദിഷ്ട ഫോമിലെ അപേക്ഷയും 200 രൂപ ഫീയും നൽകിയാൽ മതി.
ജനനത്തീയതി 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ 2010 ജനുവരി ശേഷമോ ആകരുത്. കേന്ദ്രീയ, നവോദയ വിദ്യാലയ ങ്ങളിലെ കുട്ടികൾക്കും പരീക്ഷ യെഴുതാം. ഇന്ത്യൻ പാസ്പോർ ട്ടിന് അർഹതയുണ്ടായിരിക്കണം. 2020 ഒക്ടോബർ 30 മുതലെങ്കി ലും ഇന്ത്യയിൽ താമസിച്ചു പഠി ക്കുന്നവരായിരിക്കണം. ഇന്ത്യൻ സ്കൂൾ സിസ്റ്റത്തിൽ ആ തീയതി മുതലെങ്കിലും പഠിക്കുന്നവരായാലും മതി. 2022 ഒക്ടോബർ 30നു മുൻപ് 12-ാം ക്ലാസ് പഠനം പൂർത്തിയാക്കിയവരാകരുത്.പൂർണവിവരങ്ങൾക്ക് വെബ് https://www.mtai.org.in/ & https://olympiads.hbcse.tifr.res.in/
Send us your details to know more about your compliance needs.