Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-06-2025)

So you can give your best WITHOUT CHANGE

ടാറ്റാ മെമ്മോറിയൽ സെന്ററിൽ 47 ഒഴിവുകൾ

മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്റർ മെഡിക്കൽ നോൺ മെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. ഗുവാഹാട്ടി, വാരാണസി, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക് https://tmc.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 11.

HSL: 26 ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. വിശദവിവരങ്ങൾക്ക് www.hslvizag.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 3.


Send us your details to know more about your compliance needs.