So you can give your best WITHOUT CHANGE
കൈറ്റ്സിൽ കംപ്യൂട്ടർ പ്രോഗ്രാമർ, ട്രെയിനി ഒഴിവുകൾ
പൊതുവിദ്യാലയങ്ങളിൽ ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കൈറ്റ്സിൽ (KITE) കംപ്യൂട്ടർ പ്രോഗ്രാമർ, കംപ്യൂട്ടർ പ്രോഗ്രാമർ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 26 . വിവരങ്ങൾക്ക്: https://kite.kerala.gov.in
റബ്ബർ ബോർഡിൽ ജൂനിയർ റിസർച്ച് ഫെലോ
കോട്ടയത്തെ റബ്ബർ ബോർഡിന് കീഴിലുള്ള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (RRII), ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. ഇന്തോ- ഫ്രഞ്ച് സെന്റർ ഫോർ ദ പ്രൊമോഷൻ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന് കീഴിലുള്ള ഗവേഷണപദ്ധതിയിലാണ് അവസരം. ഒരുവർഷത്തേക്കാണ് ആദ്യ നിയമനം. യോഗ്യത: ഫസ്റ്റ് ക്ലാസ് എം.എസ്സി. (അഗ്രിക്കൾച്ചർ/ ബോട്ടണി/ബയോടെക്നോളജി/ മൈക്രോബയോളജി) അല്ലെങ്കിൽ എം.ടെക്. നെറ്റ്/ഗേറ്റ് അഭിലഷണീയം. പ്രായം 30 വയസ്സ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 23. വിവരങ്ങൾക്ക് : www.rubberboard.org.in.
Send us your details to know more about your compliance needs.