So you can give your best WITHOUT CHANGE
നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം ചെയ്യാൻ അവസരം
കേന്ദ്ര ബയോടെക്നോളജി വകുപ്പിൻറെ കീഴിൽ മൊഹാലിയിലെ നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.), ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈഫ് സയൻസസിൻ്റെ ഏതെങ്കിലും മേഖലയിൽ എം.എസ്‌സി./എം. ടെക്. ബിരുദം, അല്ലെങ്കിൽ എം.ഫാർമ./എം.വി.എസ്‌സി./ എം.ബി.ബി.എസ്./ തത്തുല്യ ബിരുദം 55 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) വേണം. യോഗ്യതാകോഴ്‌സിന്റെ അന്തിമ വർഷ/അന്തിമ സെമസ്റ്റർ പരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർ,അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും അപേക്ഷിക്കാം. ഏതെല്ലാം മേഖലകളാണ് ഗവേഷണത്തിനുള്ളത് എന്നറിയാനും കൂടുതൽ വിവരങ്ങൾക്കും nabi.res.in/site/career സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 16.
Send us your details to know more about your compliance needs.