So you can give your best WITHOUT CHANGE
4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡും 6 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ് പ്രോഗ്രാമും പഠിക്കാം മൈസൂരു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ
എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ പ്രവേശനത്തിനു ജൂൺ 30 വരെ അപേക്ഷിക്കാം. www.riemysore.ac.in. എറണാകുളം അടക്കം 39 കേന്ദ്രങ്ങളിൽ ജൂലൈ 24ന് എൻട്രൻസ് പരീക്ഷ.
http://cee.ncert.gov.in. അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽ പെടുമെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്ക് മൈസൂരുവിലാണ് അവസരം.
പ്രോഗ്രാമുകൾ
ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്
4 വർഷം. ബിഎസ്‌സി (ഫിസിക്‌സ,് കെമിസ്‌ട്രി, മാത്‌സ്) അഥവാ ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി), ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തുല്യം. ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 44 സീറ്റ് വീതം.
ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ്
4 വർഷം. ബിഎ, ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തുല്യം. 44 സീറ്റ്.
ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്
6 വർഷം. (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 18 സീറ്റ് വീതം.
മേൽപറഞ്ഞ മൂന്നു പ്രോഗ്രാമുകൾക്കും ബന്ധപ്പെട്ട പ്ലസ്ടു (2020, 2021, 2022 വർഷങ്ങളിൽ) 50% മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാരെങ്കിൽ 45%. ഒന്നും മൂന്നും പ്രോഗ്രാമുകളിൽ പ്രവേശനയോഗ്യതയ്ക്കു മാത്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്സ് ആയാലും മതി.
ബിഎഡ്
2 വർഷം. 50% മാർക്കോടെ മാത്‌സ് / സയൻസ് / സോഷ്യൽ സയൻസ് / ഹ്യുമാനിറ്റീസ് / കൊമേഴ്സ് ബിരുദം വേണം. സയൻസിലോ മാത്‌സിലോ സ്പെഷലൈസേഷനുള്ള ബിടെക്/ ബിഇ പരിഗണിക്കും; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 45%. മേൽസൂചിപ്പിച്ച സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾക്ക് 25 സീറ്റ് വീതം.
എംഎഡ്
2 വർഷം. 50% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ബിഎഡ്, ബിഎബിഎഡ്, ബിഎഎഡ്, ബിഎസ്‌സിബിഎഡ്, ബിഎസ്‌സിഎഡ്, ബിഎൽഎഡ്, അഥവാ ഡിഎൽഎഡും ആർട്സ് / സയൻസ് ബിരുദവും വേണം. പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 45% മതി. 35 സീറ്റ്
Send us your details to know more about your compliance needs.