Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-01-2026)

So you can give your best WITHOUT CHANGE

റെയിൽവേയിൽ 22 സ്പോർട്സ് ഒഴിവുകൾ

ബിലാസ്‌പൂർ ആസ്‌ഥാനമായ സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേക്കു കീഴിലായി കായികതാരങ്ങൾക്ക് 22 ഒഴിവ്. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾ https://secr.indianrailways.gov.in/?lang=1-  ൽ പ്രസിദ്ധീകരിക്കും.

ആദായ നികുതി വകുപ്പിൽ 97 സ്പോർട്‌സ് ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്‌മെൻ്റിൽ കായിക താരങ്ങൾക്ക് അവസരം. മുംബൈ റീജനു കീഴിലായി 97 ഒഴിവ്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.incometaxmumbai.gov.in  

HLL ലൈഫ് കെയർ: 39 ഒഴിവുകൾ

എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ കരാർ റഗുലർ തസ്‌തികകളിലായി 39 ഒഴിവ്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lifecarehll.com 


Send us your details to know more about your compliance needs.